തിരുവനന്തപുരം: സംസ്ഥാന നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേട്. 2014 – 2019 കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായും കോടികളുടെ തിരിമറി നടന്നതായും സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത നഴ്സിങ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും ഗ്രാന്റും നല്‍കി, 2015-19 കാലത്തെ സ്ഥിരനിക്ഷേപ പലിശ അഞ്ചു കോടിയാണെങ്കിലും ആറുകോടി വരെ ബജറ്റില്‍ വരവായി ഉള്‍പ്പെടുത്തി, കേന്ദ്രം നല്‍കിയ ഒരു കോടി രൂപയുടെ കണക്ക് സൂക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണുള്ളത്.
തിരഞ്ഞെടുപ്പ് ചെലവിനായി കൗണ്‍സിലിന് നിയന്ത്രണമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9 കോടി രൂപ കൈമാറി, സുപ്രീംകോടതിയിലെ കേസില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ കക്ഷി ചേര്‍ന്ന് തുക ചെലവഴിച്ചു, കൗണ്‍സിലിന്റെ സ്റ്റാഫ് പാറ്റേണ്‍ 14ല്‍ നിന്ന് 34 ആക്കി തുടങ്ങിയ വിമര്‍ശനങ്ങളും ഉണ്ട്.