ഭാര്യയെപ്പറ്റി അപവാദം പറഞ്ഞതിന് യുവാവിനെ കൊലപ്പെടുത്തി ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭാര്യയെപ്പറ്റി അപവാദം പറഞ്ഞതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദമ്പതിമാരായ ചാള്‍സ് നാടാന്‍ (41), സലോമി(31) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം.

ഗ്രാന്‍ഡ് റോഡില്‍ ഒരു സ്വകാര്യ ബാങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന സുശീല്‍ കുമാര്‍ സര്‍നായിക്കിനെ (31) ആണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇയാളെ കൊന്ന് 12 കഷണങ്ങളാക്കിയ ശേഷം പെട്ടിയിലാക്കി അഴുക്കു ചാലില്‍ തള്ളുകയായിരുന്നു.

വിനോദയാത്രയ്ക്ക് പോകുകയാണെന്നും ഞായറാഴ്ച മടങ്ങിയെത്തുമെന്നും പറഞ്ഞാണ് സുശീല്‍കുമാര്‍ വീട്ടില്‍ നിന്നും പോയത്. എന്നാല്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ റായ്ഗഡ് നെരൂളില്‍ അഴുക്കുചാലില്‍ നിന്ന് പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ പോലീസ് അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇത് സുശീലിന്റെതാണെന്ന് അന്വേഷണത്തില്‍ പോലീസ് സ്ഥിരീകരിച്ചു. പെട്ടികളില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കറുകളില്‍ നിന്ന് കടയെക്കുറിച്ച്‌ വിവരം ലഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാങ്ങിയത് ചാള്‍സ് ആണെന്ന് കണ്ടെത്തിയത്.

സലോമിയും സുശീല്‍കുമാറും ഒരു കോള്‍ സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്നവരാണ്. ഒരിക്കല്‍ സലോമിയുടെ വീട്ടിലെത്തിയ സുശീല്‍കുമാര്‍ അവരെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ചാള്‍സ് കത്തികൊണ്ട് സുശീലിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സലോമിയും ചാള്‍സും കൂടി മൃതദേഹം 12 കഷണങ്ങളാക്കി നുറുക്കി രണ്ട് പെട്ടികളിലാക്കിയശേഷം അഴുക്കു ചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...