ഇംഫാൽ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചു. മണിപ്പുരിലെ തൗബാലിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി യാത്ര ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുൽ വ്യക്തമാക്കി. മണിപ്പൂരിൽ ഇന്നുവരേ മോദി എത്തിയിട്ടില്ല.
മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരിൽ എത്തിയപ്പോൾ കൺ മുന്നിൽ കണ്ടത്. ലക്ഷക്കണക്കിന് ആളുകൾ ദുരിത കയത്തിൽ മുങ്ങുന്പോളും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുൽ വിമർശിക്കുകയും ചെയ്തു.