തിരുവനന്തപുരം : പ്രശസ്ത കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി നിര്യാതനായി. 82 വയസ്സായിരുന്നു. ഒരുമാസമായി അര്‍ബുദബാധിതനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.
കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായിരുന്നു നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു താമസം. കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ല്‍ നേടി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകീട്ട് നാലിന് ശവസംസ്കാരം.
എറണാകുളം ചേരാനല്ലൂര്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരി, പാര്‍വതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ : ശ്രീദേവി അന്തര്‍ജനം. മക്കള്‍ : കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കള്‍ : ദിവാകരന്‍ (മുണ്ടൂര്‍ പേരാമംഗലം, അധ്യാപകന്‍), ശ്രീദേവി.