ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  പോലീസ് വേഷത്തില്‍ റോഡിലിറങ്ങിയ വ്യാജന്‍ പിടിയില്‍. ചെന്നൈ കോലാത്തൂര്‍ സ്വദേശിയായ സി.വിജയന്‍ (40) എന്നയാളാണ് അറസ്റ്റിലായത്. സൈറന്‍ മുഴക്കി കാറില്‍ പായുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്.

സൈറന്‍ ഘടിപ്പിച്ച കാറില്‍ സംശയാസ്പദമായി ഇയാള്‍ കറങ്ങുന്നതുകണ്ട പോലീസ് പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. ‘ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷണര്‍’ എന്നാണ് വിജയന്‍ സ്വയം പരിചയപ്പെടുത്തിയത്. തിരിച്ചറിയല്‍ കാര്‍ഡും ഒരു തോക്കും ഇയാള്‍ കൈയില്‍ കരുതിയിരുന്നു. പരിശോധിച്ചപ്പോള്‍ തോക്കും ഐഡി കാര്‍ഡും വ്യാജമാണെന്ന് കണ്ടെത്തി.

പോലീസ് ആണെന്ന വ്യാജേന ഇയാള്‍ സംസ്ഥാനാതിര്‍ത്തി കടന്ന് യാത്രചെയ്തതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള പോലീസാണെന്ന് പറഞ്ഞ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇയാള്‍ സന്ദര്‍ശനം നടത്തി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...