ശബരിമല : ശബരിമല സന്നിധാനത്തെ ഡോണർ മുറികൾ ചിലർ സ്ഥിരമായി കൈവശം വെച്ചിരിക്കുകയാണെന്ന് സ്പെഷൽ കമ്മിഷണർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ശബരിമല പോലീസ് ചീഫ്കോഓർഡിനേറ്ററുടെയും പമ്പ എസ്‌എച്ച്ഒയുടെയും റിപ്പോർട്ട് തേടി. സന്നിധാനത്തെ താമസത്തിന് അനുവദിച്ച മുറി പൂട്ടി താക്കോലുമായി മടങ്ങിയ മാധ്യമപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ അറിയിക്കാനും നിർദേശിച്ചു. മേടമാസ പൂജ, വിഷു മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വഴിപാടായി കിട്ടിയ വിള ക്കുകളും മണികളും പഴയഭണ്ഡാരത്തിൽ കൂട്ടിയിട്ടിട്ടുള്ളത് എന്തു ചെയ്യാനാകുമെന്ന് തിരു വിതാംകൂർ ദേവസ്വം ബോർഡ് അറിയിക്കണം. കീറിയ നോട്ടുകളും വിദേശ നാണയങ്ങളും ചാക്കിൽക്കെട്ടി വെച്ചിട്ടുള്ളത് എന്തു ചെയ്യുമെന്നും അറിയിക്കണം. ശബരി ഗസ്‌റ്റ്ഹൗസിലും ഡോണർ ഹൗസിലും മുറിക്കു തിനാൽ ടൈൽ പൊട്ടുന്നതിനു പരിഹാരം കാണണമെന്നു സ്പെഷൽ കമ്മിഷണർ റിപ്പോർ ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ടൈൽ മാറ്റിയതാണെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട് തേടി.