സന്നിധാനത്തെ മുറികൾ കൈവശപ്പെടുത്തൽ : റിപ്പോർട്ട് തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്തെ ഡോണർ മുറികൾ ചിലർ സ്ഥിരമായി കൈവശം വെച്ചിരിക്കുകയാണെന്ന് സ്പെഷൽ കമ്മിഷണർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ശബരിമല പോലീസ് ചീഫ്കോഓർഡിനേറ്ററുടെയും പമ്പ എസ്‌എച്ച്ഒയുടെയും റിപ്പോർട്ട് തേടി. സന്നിധാനത്തെ താമസത്തിന് അനുവദിച്ച മുറി പൂട്ടി താക്കോലുമായി മടങ്ങിയ മാധ്യമപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ അറിയിക്കാനും നിർദേശിച്ചു. മേടമാസ പൂജ, വിഷു മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

വഴിപാടായി കിട്ടിയ വിള ക്കുകളും മണികളും പഴയഭണ്ഡാരത്തിൽ കൂട്ടിയിട്ടിട്ടുള്ളത് എന്തു ചെയ്യാനാകുമെന്ന് തിരു വിതാംകൂർ ദേവസ്വം ബോർഡ് അറിയിക്കണം. കീറിയ നോട്ടുകളും വിദേശ നാണയങ്ങളും ചാക്കിൽക്കെട്ടി വെച്ചിട്ടുള്ളത് എന്തു ചെയ്യുമെന്നും അറിയിക്കണം. ശബരി ഗസ്‌റ്റ്ഹൗസിലും ഡോണർ ഹൗസിലും മുറിക്കു തിനാൽ ടൈൽ പൊട്ടുന്നതിനു പരിഹാരം കാണണമെന്നു സ്പെഷൽ കമ്മിഷണർ റിപ്പോർ ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ടൈൽ മാറ്റിയതാണെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട് തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....