കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് ഇടക്കാട് കായനാരി വീട്ടിൽ അഭിനവ് രാജ്(26)നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈ നാലിന് രാത്രി കാറിൽ നിന്ന് 22.17 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന രാസ ലഹരി കാറിന്‍റെ ഡാഷ്ബോർഡിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് റിസ്വാൻ, വിക്ടർ ജോസ് എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ് പിടികൂടിയ അഭിനവരാജ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























