ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ പടനിലത്ത് നടക്കും. ഓച്ചിറക്കളിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുമേധാവികളുടെ യോഗം 21-ന് 10-നും ക്ഷേത്രത്തിന്റെ പരിധിയിലുള്ള 52 കരകളിലെ കളി ആശാന്മാരുടെയും കളിസംഘങ്ങളുടെയും യോഗം 11-നും പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. ഓച്ചിറക്കളിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിസംഘങ്ങൾ ക്ഷേത്രത്തിൽനിന്ന് 21 മുതൽ വിതരണം ചെയ്യുന്ന അപേക്ഷാഫോറത്തിൽ രജിസ്റ്റർ ചെയ്യണം. പൂരിപ്പിച്ച അപേക്ഷകൾ 24-ന് അഞ്ചിനുമുൻപ് ക്ഷേത്രഭരണസമിതി ഓഫീസിൽ സമർപ്പിക്കണം. തുടർന്ന് പരിശീലനക്കളരികളിൽ അന്വഷണം നടത്തി ഗ്രേഡും പാരിതോഷികത്തുകയും നിശ്ചയിക്കും. ജൂൺ 17 മുതൽ 19 വരെ കന്നുകാലി പ്രദർശനവും വിപണനവും പടനിലത്ത് നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റർ ജസ്റ്റിസ് കെ. രാമകൃഷ്ണൻ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























