ദില്ലി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി. പച്ച സിഗ്‌നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്‍പോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയില്‍വേയെ ലോക്കോ പൈലറ്റ് അറിയിച്ചു.
അതേസമയം മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം ട്രെയിന്‍ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാല്‍, ചില മൃതദേഹങ്ങള്‍ രണ്ടു തവണ എണ്ണിയതായി കണ്ടെത്തി. അതിനാല്‍ ഔദ്യോഗികമായ മരണ സംഖ്യ 275 ആയി പുതുക്കി എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ 275 മൃതദേഹങ്ങളില്‍ 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും പ്രദീപ് ജെന അറിയിച്ചു.