ഒഡീഷ ട്രെയിൻ അപകടം: 14 മലയാളികളെ നോർക്ക ഇന്ന് നാട്ടിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. മൂന്നു പേർക്ക് ട്രിവാണ്ട്രം മെയിലിലും, ബാക്കിയുളളവർക്ക് മാം​ഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഇന്ന് കേരളത്തിലെത്തും.

അപകടത്തെ തുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേർ ഭൂവനേശ്വറിൽ നിന്ന് വിമാനമാർ​​​​​​ഗം ഇന്ന് നാട്ടിലെത്തും. ഭുവനേശ്വറിൽ നിന്നും ഇൻഡി​ഗോ വിമാനത്തിൽ ബം​ഗലൂരു വഴി രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ കെ.എസ്, രഘു കെ.കെ, വൈശാഖ് പി.ബി, ബിജീഷ് കെ.സി എന്നിവരാണിവർ. തൃശ്ശൂർ സ്വദേശികളാണ്.

അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. അപകടത്തിൽപെട്ട കേരളീയരെ നാട്ടിൽതിരിച്ചെത്തിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ മുംബൈ, ബം​ഗലൂരു, ചെന്നൈ എൻ ആർ.കെ ഓഫീസർമാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റർ മാനേജർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...