ഒഡീഷ വിജിലന്‍സ്​ ഡയറക്​ടര്‍ ദേബാസിസ്​ പനിഗ്രഹി കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡീഷ വിജിലന്‍സ്​ ഡയറക്​ടര്‍ ദേബാസിസ്​ പനിഗ്രഹി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ​അദ്ദേഹം. വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ്​ അദ്ദേഹത്തിന്റെ അന്ത്യം. 1991 ബാച്ചിലെ ഐ.പി.എസ്​ ഉദ്യോഗസ്​ഥനാണ്​ പനഗ്രഹി.

ജൂണ്‍ ആദ്യവാരമാണ്​ 56കാരനായ പനിഗ്രഹിക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ആദ്യം വീട്ടുനിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ ഘട്ടക്കിലെ ആദിത്യ അശ്വിനി കോവിഡ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. പിന്നീട്​ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്​ അദ്ദേഹം കഴിഞ്ഞിരുന്നത്​.

അവിടെവെച്ച്‌​ ആരോഗ്യനില വഷളായതോടെ ജൂണ്‍ എട്ടിന്​ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയി​േലക്ക്​ വിമാനമാര്‍ഗം എത്തിച്ചു. അദ്ദേഹത്തിന്​ ന്യൂമോണിയ സ്​ഥിരീകരിക്കുകയും മറ്റു അസുഖങ്ങളുള്ളതിനാലും വിദഗ്​ധ ചികിത്സക്കായാണ്​ കൊല്‍ക്കത്തയിലേക്ക്​ മാറ്റിയത്​. തുടര്‍ന്നായിരുന്നു അന്ത്യം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്​നായിക്ക്​, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പനഗ്രഹിക്ക്​ ആദരാഞ്ജലി അര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....