ജോലി തേടിയെത്തിയ ഒഡീഷ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജോലി തേടിയെത്തിയ ഒഡീഷ യുവതി വാടക ക്വാര്‍ട്ടേഴ്സിൽ സുഖ പ്രസവത്തോടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി. ഷക്കാരി ജുരുളി മാഞ്ചി (22) എന്ന യുവതി കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മാതോത്ത് റോഡിലെ വാടക വീട്ടില്‍ ഒരാണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്‍മം നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനോടൊപ്പം തുവ്വൂരിലെത്തിയതാണ് യുവതി. തുവ്വൂരില്‍ ഇരുവര്‍ക്കും പറവെട്ടി ഷംസുദ്ദീന്റെ അടക്കാക്കളത്തിലാണ് ജോലി. യുവതി ഗര്‍ഭിണിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരികള്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പ്രസവം നടന്ന വിവരം ഷംസുദ്ദീന്‍ അറിയിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രത്തി ലെ ജെ.പി.എച്ച്.എന്‍ ലിജി ജോര്‍ജും ആശാ പ്രവര്‍ത്തക പ്രസന്നയും അതിരാവിലെ വീട്ടിലെത്തി യുവതിക്കും കുട്ടികള്‍ക്കും അടിയന്തിര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...