രാത്രി യാത്രകളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് നേരെ ഹൈ ബീം അടിക്കരുത് എന്ന് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. എന്നാൽ എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് നേരെ മാത്രമല്ല ഒരേ ദിശയിൽ മുന്നിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പിന്നിൽ പോകുമ്പോഴും ലോ ബീം ഉപയോഗിക്കുക. കാരണം അവർക്ക് പിന്നിലുളള കാഴ്ചകൾ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. വൈകുന്നേരം ആറു മണി മുതൽ രാത്രി എട്ടു മണി വരെയുളള സമയങ്ങളിലാണ് കേരളത്തിൽ അപകടങ്ങളുണ്ടാകുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. രാത്രി യാത്രകള്‍ സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ദേശം വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഹെഡ്‌ലൈറ്റിൻ്റെ ഉപയോഗം തന്നെയാണ് വകുപ്പ് ഇത്തവണയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാത്രികാല ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് എതിരേ വരുന്ന വാഹനങ്ങള്‍ക്കും തൊട്ടു മുന്നില്‍ പോകുന്ന വാഹനങ്ങള്‍ക്കും ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക എന്നുള്ളത്.
ഗുരുതരമായ റോഡപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ് എന്ന് മുൻപേ പറഞ്ഞല്ലോ. എതിരേ വരുന്ന വാഹനത്തിൻ്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാന്‍ രാത്രിയില്‍ സാധിക്കില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പകല്‍സമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങള്‍ വരെ ഡ്രൈവര്‍ക്ക് നന്നായി കാണുവാന്‍ സാധിക്കുമെങ്കിലും പക്ഷേ രാത്രിയില്‍ ഹെഡ്‌ലൈറ്റിൻ്റെ വെളിച്ചത്തില്‍ അത്രയും ദൂരം കാണാന്‍ കഴിയില്ല. പരസ്യ ബോർഡിലേയും കടകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളും എല്ലാം ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വാഹനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുക. നിങ്ങള്‍ പതിവായി റോഡില്‍ വാഹനമോടിക്കാന്‍ തുടങ്ങുമ്പോള്‍ വാഹനത്തിലെ വിവിധ ബട്ടണുകള്‍, ഫീച്ചറുകള്‍, പ്രവര്‍ത്തനക്ഷമത എന്നിവയെക്കുറിച്ച് നിങ്ങള്‍ പരിചിതരാണെന്ന് ഉറപ്പാക്കുക. ബ്രേക്ക്, ആക്സിലറേറ്റര്‍, ക്ലച്ച് എന്നിവയെക്കുറിച്ചും അവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചും എല്ലായ്‌പ്പോഴും ശരിയായ ധാരണ ഉണ്ടായിരിക്കുക.
സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗപരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്നലിലും വാഹനം നിര്‍ത്തുക, മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണേഴ്സ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.