ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഉടുവസ്ത്രമില്ലാത്ത നിലയില്‍ റോഡിലൂടെ സഹായത്തിനായി യാചിച്ച് അലയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘ഇങ്ങനെ ചെയുന്നവരെ തൂക്കിലേറ്റിയാൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കുകയുള്ളൂ. അതെന്‍റെ മകനായാലും ശരി. ഇവർ ജീവിക്കാന്‍ അര്‍ഹരല്ല.

ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ’ എന്ന് അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി പറഞ്ഞു. പോക്‌സോ കോടതി ഭരതിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടെന്ന് മഹാകാൽ പോലീസ് വ്യക്തമാക്കി. അഭിഭാഷകരാരും പ്രതിക്കായി കോടതിയിൽ വാദിക്കില്ലെന്ന് ഉജ്ജയിൻ ബാർ അസോസിയേഷൻ അറിയിച്ചു. രക്തം വാര്‍ന്ന് ഉടുവസ്ത്രമില്ലാതെ തെരുവിലൂടെ അലഞ്ഞ പെണ്‍കുട്ടിക്ക് ആശ്രമത്തിലെ പുരോഹിതനാണ് വസ്ത്രം നല്‍കിയത്. പിന്നീട് അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...