കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇഡി ഓഫീസ് അടച്ചു. ഇതോടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം വഴിമുട്ടി. തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്കാര്‍ക്കും ഇതേ തുടര്‍ന്ന് പരിശോധന നടത്തി. എന്നാല്‍ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍ പോയി. ഓഫീസ് പൂട്ടി അണുനശീകരണം നടത്തി. തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്.
കെ.ടി റമീസിനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഓഫീസ് പൂട്ടുന്ന അവസ്ഥ ഉണ്ടായത്. അതേസമയം ചോദ്യം ചെയ്ത മറ്റുള്ളവര്‍ ക്വാറന്റീനില്‍ പോകണോ എന്നത് തീരുമാനമായിട്ടില്ല. എന്നാല്‍ ആരോഗ്യവകുപ്പ് ഈ ഉദ്യോഗസ്ഥനെ മാത്രമാണ് കാര്യം അറിയച്ചത്. കലക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് കൊടുത്തുവെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞത്. കലക്ടറേറ്റില്‍ നിന്ന് വിവരം ഔദ്യോഗികമായി ഇ.ഡി.യെ അറിയിച്ചതുമില്ല എന്നും പറയപ്പെടുനന്നു. ഉദ്യോഗസ്ഥനില്‍നിന്നാണ് വിവരം അറിഞ്ഞതും ഇ.ഡി. ഉന്നതാധികൃതര്‍ ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തത്.