കടയിലെ പരിശോധനയ്ക്കിടെ ത്രാസ് പിടിച്ചെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം; പൊലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വേങ്ങരയില്‍ കട പരിശോധനയ്ക്കിടെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജീവനക്കാരന്റെ കഴുത്തിന് പിടിച്ചെന്നുമുള്ള പരാതിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് വേങ്ങര കുറ്റൂര്‍ മാടംചിനയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി തിരൂരങ്ങാടി ഇന്‍സ്പെക്ടര്‍ സജ്നയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കടയിലെ മുദ്ര പതിപ്പിക്കാത്ത ത്രാസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പുറത്തു നിന്നെത്തിയ ചിലര്‍ തടയുകയായിരുന്നു.

തുടര്‍ന്ന് വലിയ വാക്കേറ്റമുണ്ടായി. ഇത് മൊബൈലില്‍ പകര്‍ത്തുന്നതിടെ ഡ്രൈവറെ കഴുത്തിന് പിടിച്ചെന്നും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി.mഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. വേങ്ങര സ്വദേശി സെയ്ദ് ടി.പി എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരോ വര്‍ഷവും ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കാണം. ഇത് ലംഘിച്ചതിന് ലീഗല്‍ മെട്രോളജി വകുപ്പ് കടയുടമയ്ക്കെതിരെ കേസെടുത്തു. രണ്ടായിരം രൂപയാണ് ഇതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...