ഓഫീസുകള്‍ മാലിന്യമുക്തിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഭരണകൂടവും പത്തനംതിട്ട നഗരസഭയും തദ്ദേശ സ്വയംഭരണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും ശുചിത്വമിഷനും ചേര്‍ന്ന് മാലിന്യമുക്ത പത്തനംതിട്ട ലക്ഷ്യമാക്കി പരിപാടികള്‍ നടത്തുന്നു. ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണിവ. സ്വാതന്ത്ര്യ ദിനാഘോഷത്തിനുശേഷം നടക്കുന്ന മാസ് ക്ലീന്‍ ക്യാമ്പയിനില്‍ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വകുപ്പ് മേധാവികള്‍ നടപടിയെടുക്കണം. ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് ജീവനക്കാര്‍ മുന്‍കൈ എടുക്കണം. പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ജീവനക്കാരുടെ മത്സരങ്ങളും നടത്തും. മാലിന്യമുക്തം നവകേരളം ഉറവിടമാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഓഗസ്റ്റ് 15 ന് രാവിലെ 11 ന് ജില്ലാ കളക്ടറേറ്റില്‍ ഓപ്പണ്‍ ക്വിസ് പ്രോഗ്രാം നടത്തും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ പോസ്റ്റര്‍ മേക്കിംഗ്, റീല്‍സ് മേക്കിംഗ് (ഒരു മിനിട്ട് ദൈര്‍ഘ്യം) മത്സരങ്ങളും സംഘടിപ്പിക്കും. ഇവയുടെ അവസാന തീയതി ഓഗസ്റ്റ് 13.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...