ഒഐസിസി ഇഫ്താർ മാർച്ച്‌ 15ന് ; 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ : പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹവും തയാറെടുപ്പുകൾ തുടങ്ങി. കഴിഞ്ഞ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്ന ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തുന്ന ഇഫ്താർ വിരുന്ന് മാർച്ച് 15 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി വാർത്താകുറിപ്പിലൂടെ അറിയിച്ചു. നാട്ടിൽ നിന്ന് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ എത്തിച്ചേരും എന്ന് സംഘാടകർ വ്യക്തമാക്കി. ഇഫ്താർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി 251 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ഇബ്രാഹിം അദ്ഹം ( ജനറൽ കൺവീനർ ), സൈദ് എം എസ് ( പ്രോഗ്രം കമ്മറ്റി കൺവീനർ ), ജീസൺ ജോർജ്( ഫിനാൻസ് കമ്മറ്റി കൺവീനർ ), ലത്തീഫ് ആയംചേരി, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, നെൽസൺ വർഗീസ്‌, മിനി മാത്യു ( ഫുഡ്‌ കമ്മറ്റി കൺവീനേഴ്സ് ) ചെമ്പൻ ജലാൽ, രവി കണ്ണൂർ, അഡ്വ. ഷാജി സാമൂവൽ, നസിം തൊടിയൂർ, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര (റിസപ്‌ഷൻ കമ്മറ്റി കൺവീനേഴ്സ്) ഷമീം കെ. സി, ജവാദ് വക്കം, വിഷ്ണു കലഞ്ഞൂർ, ജയിംസ് കുര്യൻ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, സൈഫിൽ മീരാൻ, സൽമാനുൽ ഫാരിസ് ( പബ്ലിസിറ്റി കമ്മറ്റി കൺവീനേഴ്സ്), ജേക്കബ് തേക്ക്തോട്, പ്രദീപ്‌ മേപ്പയൂർ,റോബി തിരുവല്ല, പ്രശാന്ത് പനച്ചി മൂട്ടിൽ, ദാനിയേൽ തണ്ണിതോട്,അൻസൽ കൊച്ചൂടി ( വാളന്റിയെഴ്സ് കമ്മറ്റി )സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വർഗീസ്‌ മോടയിൽ, വിനോദ് ദാനിയേൽ, ബിജു എം ദാനിയേൽ, സിബി തോമസ് (ഹാൾ അറേഞ്ച്മെന്റ്കമ്മറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. ബി എം സി മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന സ്വാഗതസംഘ യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...