മനാമ : ഒഐസിസി കൊല്ലം ജില്ലാ കുടുംബ സംഗമം സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികളോട് കൂടി നടത്തി. ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ജോജി ജോസഫ് കൊട്ടിയത്തിന്റ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വില്യം ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ അഥിതിയായിരിന്നു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബിപാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ് ,ട്രഷറർ ലത്തിഫ് ആലഞ്ചേരി, നാഷണൽ കമ്മിറ്റി സ്പോർട്സ് വിഭാഗം സെക്രട്ടറി ബിജു ഡാനിയേൽ,വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയി എന്നിവർ ആശംസ പ്രസംഗംനടത്തി.ജനറൽ കൺവിനർ വിഷ്‌ണു നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിന് ജില്ലാ ഭാരവാഹികൾ ആയ അനുരാജ്, നാസർ തൊടിയൂർ, ബിജു വൈദ്യൻ, റെജിമോൻ, സജി പാപ്പച്ചൻ, റോയി മാത്യു ഷാജി ടെറൻസ്, ആനി അനു, ഉല്ലാസ് കുരിപ്പുഴ, തോമസ് ജോർജ്, സോമൻ കരുനാഗപ്പള്ളി, സുജ ബിജു, ബിനി സജി, രേഷ്മ രജി എന്നിവർ നേതൃത്വം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു. നാട്ടിലേക്ക് ദീർഘ കാലം കൊല്ലം ജില്ലാ കമ്മറ്റിയുടെ സജിവ പ്രവർത്തകനായിരുന്ന ജേക്കബ് റോയിയ്ക്ക് യാത്ര അയപ്പും നൽകി. എം ബി എ പരീക്ഷയിൽ 12-മത് റാങ്ക് നേടിയ കൊല്ലം ജില്ലാ സെക്രട്ടറി റോയി മാത്യുവിന്റെയും വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് മിനി റോയിയുടെ മകൾ മെറിൻ റോയിയെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. രാജേഷ് പെരുംകുഴി, ബബിന സുനിൽ എന്നിവർ പ്രോഗാം നിയന്ത്രിച്ചു.