കൊടുങ്ങല്ലൂർ: ഓണം അടുത്തതോടെ കുതിച്ചുയർന്ന നേന്ത്രക്കായയുടെ വില വീണ്ടും താഴേക്ക്. രണ്ടാഴ്ച മുൻപ് മൊത്തവിപണിയിൽ കിലോഗ്രാമിന് 58 – 60 രൂപയുണ്ടായെങ്കിലും ഇപ്പോൾ നേർപകുതിയായി കുറഞ്ഞു. കഴിഞ്ഞ ദിവസം നല്ലയിനം നേന്ത്രക്കായ 30 – 35 രൂപയ്ക്കായിരുന്നു വിൽപ്പന ചെയ്തത്. തമിഴ്നാട് മേട്ടുപ്പാളയം നേന്ത്രക്കായയാണ് കൂടുതൽ എത്തുന്നത്. അവിടെ ഉത്പാദനം കൂടിയതും വിപണിയിൽ സുലഭമായതുമാണ് വിലയിടിയാൻ കാരണം. നേന്ത്രക്കായയുടെ വില കുറഞ്ഞത് ഓണം കൂടുന്നവർക്ക് ആശ്വാസമാകും. വരവ് കായയുടെ വില കുറഞ്ഞതോടെ നാടൻ നേന്ത്രക്കായുടെയും വില കുറഞ്ഞു. മഞ്ഞാലി, മാള കുണ്ടൂർ, കുഴൂർ എന്നിവിടങ്ങളിൽ നിന്നാണ് കോട്ടപ്പുറം മാർക്കറ്റിൽ നാടൻ കായ എത്തുന്നത്. നാടൻ നേന്ത്രക്കായയ്ക്ക് മൊത്തവിപണിയിൽ 40 രൂപയാണ് വില.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.