വിഴിഞ്ഞം കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ രാമേശ്വരത്ത് നിന്നും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്. പൂന്തുറ മൂന്നാറ്റുമുക്ക് മദർതെരേസ കോളനി സ്വദേശി ക്ലീറ്റസിന്റെ(54) മൃതദേഹം ചൊവ്വാഴ്ചയും വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയും അടിമയുടെയും കമലമ്മയുടെയും മകനുമായ ഫ്രെഡി(50)യുടെ മൃതദേഹം ബുധനാഴ്ചയുമാണ് കണ്ടെത്തിയത്. തമിഴ്‌നാട് മറൈൻ പോലീസിന്റെ മണ്ഡപം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞം കോസ്റ്റൽ പോലീസിനു വിവരം നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ രാമേശ്വരത്ത് എത്തി.

ക്ലീറ്റസിന്റെ കൈയിൽ പച്ചകുത്തിയിരുന്ന കുരിശ്ശടയാളവും ഫ്രെഡിയുടെ കാലിൽ അപകടത്തെത്തുടർന്നുണ്ടായ അടയാളവുമാണ് തിരിച്ചറിയാൻ സഹായിച്ചത്. ക്ലീറ്റസിന്റെ മൃതദേഹം ബുധനാഴ്ച രാത്രിയോടെ പൂന്തുറയിലെത്തിച്ചു. രാത്രിയോടെ പൂന്തുറ സെയ്‌ന്റ്‌ തോമസ് പള്ളിയിൽ സംസ്കാരം നടത്തി. ഭാര്യ: ബെർണാടിക്ട. മക്കൾ: ലിന്ന, ലിറ്റി, പരേതനായ ലീൻ. മരുമക്കൾ; സാജു, ധനു. ഫ്രെഡിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...