ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് വിപിൻ ബാബുവിന് അന്ത്യാഞ്ജലി നൽകി നാട്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ഗുജറാത്തിലെ പോർബന്തറിൽ തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി. പോർബന്തറിൽനിന്ന് അഹമ്മദാബാദിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലും വൈകുന്നേരം അഞ്ചോടെ കണ്ടിയൂരിലെ വീട്ടിലും എത്തിച്ചു. ഏഴോടെ കണ്ടിയൂർ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തീരസംരക്ഷണസേനയുടെ കൊച്ചി ഡിസ്ട്രിക്ട് കമാൻഡർ ഡി.ഐ.ജി. എൻ. രവിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സേനാധികൃതർ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു.

വീട്ടിലും ശ്മശാനത്തിലും തീരസംരക്ഷണസേനയും പോലീസും ഗാർഡ് ഓഫ് ഓണർ നൽകി. എം.എസ്. അരുൺകുമാർ എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ഡി.സി. ദിലീപ്‌കുമാർ, തഹസിൽദാർ എം. ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. സുരേഷ്ബാബു, ജി. ബിനു, മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്ത്, നഗരസഭാ കൗൺസിലർമാരായ കെ. ഗോപൻ, ശാന്തി അജയൻ, അനി വർഗീസ്, സജീവ് പ്രായിക്കര, ലളിതാ രവീന്ദ്രനാഥ്, ജയശ്രീ അജയകുമാർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...