ഡൽഹി : ആധിയേറ്റിയ ആദിഷിയും സിസോദിയും വിജയത്തിന്റെ പടിക്കെട്ടിലെത്തി. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആദിഷിക്കും ജയം. ആംആദ്മിയുടെ നെഞ്ചിടിപ്പ് കൂട്ടിയത് ഈ രണ്ടിടങ്ങളിലെ മത്സരമായിരുന്നു. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയിലും എഎപി തന്നെ. സീലംപൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തായി. രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്.
ഷഹീൻബാഗിലെ ഒഖ്ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാനും വിജയിച്ചു. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.