ഓലകെട്ടി​യമ്പലം മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

മാവേ​ലിക്കര : എസ്.എൻ.ഡി.പി യോഗം ‌ടി.കെ. മാധവൻ സ്​മാരക മാവേലിക്കര യൂ​ണിയൻ യൂത്ത്മൂവ്‌​മെന്റ് ഓലകെട്ടി​യമ്പലം മേഖലാ നേതൃസമ്മേളനം പൊന്നേഴ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം യൂണിയൻ കൺവീനർ ഡോ.ഏ.വി. ആനന്ദ​രാജ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ രാജീവ് തെക്കേക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേള​നത്തിൽ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. അഡ്വ കമ്മിറ്റി അംഗം വിനു ധർമ്മരാജ് , വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ എൽ അമ്പിളി, ശാഖാ ഭാരവാഹികളായ വിനോദ് .പ്രകാശ്, ജഗദൻ. സുശീലൻ മുരളീധരൻ, യൂത്തു മൂവ്‌മെന്റ് ഭാരവാഹി​കളായ പ്രകാശ് മഞ്ഞാടിത്തറ, കണ്ണൻ ചെട്ടികു​ളങ്ങര, അഖിലേഷ് കണ്ണമംഗലം തുടങ്ങിയവർ സംസാരിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹിക​ളായി ചെയർപേ​ഴ്‌സൺ പാർവതി അജേ​ഷ് , വൈസ് ചെയർമാൻ സതീഷ് ചന്ദ്രൻ, കൺ​വീനർ ഷൈജു സ​ത്യൻ, ജോയിന്റ് കൺ​വീനർ അശ്വിത് വിശ്വം എന്നിവര​ടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ നവീൻ വിനാ​ഥിന്റെ അദ്ധ്യക്ഷ​തയിൽ കൂ​ടിയ തെക്കേക്കര മേഖലാ നേതൃസമ്മേളനം ജോയിന്റ് കൺ​വീനർ ഗോപൻ ആഞ്ഞിലിപ്ര​യും, ചെട്ടികുളങ്ങര മേഖലാ നേതൃസമ്മേളനം ജോയിന്റ് കൺ​വീനർ രാജൻ ഡ്രീംസും ഉദ്ഘാടനം ചെയ്​തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....