ഒളശ്ശ അന്ധവിദ്യാലയത്തില്‍ അധ്യാപകരില്ല ; പുതിയ അധ്യയന വര്‍ഷത്തിലും നിയമനം നടത്താതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാഴ്​ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഹൈസ്​കൂളായ ഒളശ്ശ അന്ധവിദ്യാലയത്തില്‍ അധ്യാപകരില്ലാതെ രണ്ടാം അധ്യയനവര്‍ഷത്തിന്​  തുടക്കമായി. കഴിഞ്ഞവര്‍ഷവും ഇവിടെ അധ്യാപകരുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഹൈസ്​കൂളിലും യു.പിയിലും അഞ്ചുവീതം അധ്യാപക തസ്​തികകളുണ്ട്​. എന്നാല്‍ 10 അധ്യാപകര്‍ വേണ്ടിടത്ത്​ ആകെയുള്ളത്​ ഒരാളാണ്​. മൂന്ന്​ സ്​പെഷലിസ്​റ്റ്​ അധ്യാപകരും. ​

കോവിഡ്​ പ്രതിസന്ധി മൂലം കഴിഞ്ഞ അധ്യയനവര്‍ഷം സ്​കൂളുകളിലെ താല്‍ക്കാലിക നിയമനം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ്​ ഇവിടെയും പ്രതിസന്ധിയായത്​. മറ്റ്​ കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിക്കു​മ്പോള്‍ ഒളശ്ശ സ്​കൂളിലെ കുട്ടികള്‍ക്ക്​ അതിനവസരം ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ​ മുന്‍ താല്‍ക്കാലിക അധ്യാപകര്‍​ കുട്ടികള്‍ക്ക്​ സൗജന്യമായി ക്ലാസ്​ നല്‍കുകയായിരുന്നു​.

ഇവരുടെ നേതൃത്വത്തില്‍ എട്ട്​ കുട്ടികളെ എസ്​.എസ്​.എല്‍.സി പരീക്ഷ എഴുതിക്കുകയും ചെയ്​തു. 1962ലാണ്​ ഒളശ്ശ അന്ധവിദ്യാലയം ആരംഭിക്കുന്നത്​. നിലവില്‍ ജില്ലക്ക്​ പുറത്തുനിന്നടക്കം 29 വിദ്യാര്‍ഥികളുണ്ട്​. കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്​ ഒന്‍പതാം ക്ലാസിലാണ്​ – ഒന്‍പതുപേര്‍. കോവിഡും ലോക്​ഡൗണും വഴി മുടക്കിയതിനാല്‍ ഒന്നാംക്ലാസിലേക്ക്​ പുതിയ അഡ്​മിഷന്‍ ഉണ്ടായില്ല. മൂന്ന്,​ നാല്​ ക്ലാസിലും വിദ്യാര്‍ഥികളില്ല. മലയാളം മീഡിയത്തിലാണ്​ പഠനം. പൂര്‍വവിദ്യാര്‍ഥി കൂടിയായ ഇ.ജെ. കുര്യന്‍ ആണ്​ പ്രധാനാധ്യപകന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...