കൊട്ടാരക്കര: വയോധികയെയും കൊച്ചുമകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏഴുകോണ് പോലീസ് അറസ്റ്റ് ചെയ്തു. കരീപ്ര വിളയില്‍ വീട്ടില്‍ കുട്ടന് എന്ന സന്തോഷ് (34) ആണ് അറസ്റ്റിലായത്.
എഴുകോണ്‍ കരീപ്ര ചരുവിളവീട്ടില്‍ രാധയെയും 12 വയസ്സുള്ള കൊച്ചുമകളേയും വീടുകയറി കൊടുവാള് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. രാധയുടെ മകളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയത് ചോദ്യംചെയ്തതാണ് വിരോധത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.