കോഴിക്കോട് : പുതിയറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് പത്മാവതി മരിച്ചത്.
പത്മാവതി വളര്‍ത്തുന്ന എരുമയ്ക്ക് വെള്ളം നല്‍കാന്‍ പോകുന്നതിനിടെയാണ് അപകടം. ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കെഎസ്‌ഇബിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൃതദേഹം പുറത്തെടുത്തു.