ഫുഡ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാവ് സനു എന്‍ നായരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയതട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നിട്ടുള്ളത്. ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിനിരയായവരെ കബളിപ്പിച്ചിട്ടുള്ളതെന്നും ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

വിശദമായ അന്വേഷണം നടത്തിയാലെ ഉന്നത ബിജെപി നേതാക്കള്‍ക്ക് ഇതിലുള്ള ബന്ധം വ്യക്തമാകൂ. ബി ജെ പി നേതാക്കള്‍ നടത്തുന്ന കുഴല്‍പ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തൃശൂരില്‍ കോടിക്കണക്കിനു രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം ചെങ്ങന്നൂരിലെ ബി ജെ പി നേതാക്കന്‍മാരിലേക്ക് എത്തിയെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ഇതിനോടൊപ്പം തന്നെയാണ് ഈ തൊഴില്‍ തട്ടിപ്പ് കേസും കാണേണ്ടത്. ഈ സംഭവത്തില്‍ പരാതിക്കാരെ  ഗുണ്ടകളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പിന്‍ തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തില്‍ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന്  ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....