മന്നാർ : ചെന്നിത്തല പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചെന്നിത്തല പഞ്ചായത്ത് 16-ാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഇടയാടി പുതുവൽ എം കൃഷ്ണൻകുട്ടി (പൊന്നു-83) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് സംഭവം. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യം ഉണ്ടായി വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി വെള്ളത്തിൽ മുങ്ങി കിടന്ന കൃഷ്ണൻകുട്ടിയെ എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
RECENT NEWS
Advertisment