കൊച്ചി: നോണ്‍വെജ് വിവാദത്തോടെ സ്കൂള്‍ മേളകളുടെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും തിരികെ എത്തുന്നത്. എറണാകുളം റവന്യു ജില്ല ശാസ്ത്രമേളയില്‍ പഴയിടത്തിന്‍റെ ട്രേഡ് മാര്‍ക്കായ വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂള്‍ കലോത്സവത്തിനും പഴയിടം ഭക്ഷണമൊരുക്കും. ശാസ്ത്രമേള ഉള്‍പ്പെടെയുള്ള സ്കൂള്‍ മേളകളില്‍ പഴയിടം സദ്യയൊരുക്കിയതിന് പിന്നാലെ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പഴയിടം രുചിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ കലോത്സവത്തിലെ വിവാദങ്ങളില്‍ മനംമടുത്തായിരുന്നു സ്കൂള്‍ മേളകളിലെ കലവറയില്‍നിന്ന് പിന്‍മാറുകയാണെന്ന് പഴയിടം വ്യക്തമാക്കിയിരുന്നത്. വിവാദത്തിന്‍റെ കയ്പ്പൊന്നും ഭക്ഷണത്തിന്‍റെ രുചിയെ ബാധിച്ചിട്ടില്ലെന്നാണ് സദ്യ കഴിച്ചവരെല്ലാം അഭിപ്രായപ്പെട്ടത്. ശാസ്ത്രമേളക്കെത്തിയവര്‍ക്കെല്ലാം ഉച്ചഭക്ഷണത്തെക്കുറിച്ച് പറയാനുള്ളതും നല്ലതുമാത്രം. പതിവ് പോലെ ചോറും സാമ്പാറും പുളിശേരിയും പച്ചടിയുമെല്ലാം പഴയിടത്തിന്‍റെ സംഘം കുട്ടികള്‍ക്കായി വീണ്ടും ഒരുക്കി നൽകി. എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിലെത്തുന്ന ഏഴായിരം പേരുടെ മനസും വയറുമാണ് ഒരുപോലെ നിറയുന്നത്. ഏഴായിരമെന്നത് പഴയിടത്തിന് ചെറിയ കണക്കായതിനാൽ കൂടെയുള്ള പതിനഞ്ചംഗ സംഘത്തിനാണ് ഇത്തവണ കലവറയുടെ മേൽനോട്ടം.
ആദ്യ ദിവസം പഴയിടം തന്നെയാണ് പാചകപ്പുരയിലെ അടുപ്പിന് തീ തെളിയിച്ചത്. പരിചയസമ്പന്നാരായ സംഘമാണ് പാചകം ചെയ്യുന്നതെന്ന് പഴയിടം കാറ്ററിംഗ് മാനേജര്‍ ജയന്‍ പറഞ്ഞു. സംഘാടകരുടെ നിര്‍ബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് തല്‍ക്കാലം തീരുമാനം മാറ്റിയതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലുയർന്ന വിവാദത്തെതുടർന്നാണ് ഇനി സ്കൂള്‍ മേളകള്‍ക്കില്ലെന്ന് പഴയിടം തീരുമാനിച്ചത്. എന്നാൽ സംഘാടകരുടെ നിർബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് ഇപ്പോള്‍ തൽക്കാലം തീരുമാനം മാറ്റിയത്. സ്കൂള്‍ കലോത്സവത്തിന്‍റെ ഊട്ടുപുരയിലേക്ക് മടങ്ങിയെത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പഴയിടം പറഞ്ഞു. 23 വർഷത്തോളമായി സ്കൂള്‍മേളകളിലൂടെ കുട്ടികള്‍ രുചിറഞ്ഞ കൈപ്പുണ്യമാണ് ഊട്ടുപുരയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.