കൊച്ചി: അത്താണി കുറുന്തലക്കോട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ വൃദ്ധ ഒഴുക്കില്‍പെട്ടു. അഗ്നിശമന സേനയെത്തി രക്ഷപെടുത്തി. പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയത്.
റോഡില്‍ നിന്നും ചിറയിലേക്ക് വീണ് കിടന്ന കേബിളില്‍ പിടിച്ച് അവശയായി കിടക്കുന്നത് കണ്ട സമീപവാസികള്‍ ആണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. വൃദ്ധയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.