തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാവ് ഹോക്കി താരം ശ്രീജേഷിന് സ്വീകരണം നൽകുന്നതിൽ സർക്കാരിൽ അനിശ്ചിതത്വം തുടരുന്നു. വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹ്‌മാനും തമ്മിലുള്ള ഭിന്നതയെത്തുടർന്ന്, തിങ്കളാഴ്ച തിരുവനന്തപുരത്ത് ശ്രീജേഷിനു നൽകാനിരുന്ന സ്വീകരണം മാറ്റിെവച്ചിരുന്നു. തുടർച്ചയായി രണ്ട് ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കിയ ഏക മലയാളി താരത്തെ ആദരിക്കാനുള്ള ചടങ്ങാണ് തർക്കങ്ങളെത്തുടർന്നു മാറ്റിെവച്ചത്. ചടങ്ങ് മാറ്റിെവച്ചതറിയാതെ കുടുംബസമേതം തിരുവനന്തപുരത്തെത്തിയ ശ്രീജേഷ്, തിങ്കളാഴ്ച മടങ്ങിപ്പോയി. എന്നാൽ, സ്വീകരണച്ചടങ്ങ് എന്നു നടക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകാൻ സർക്കാർ അധികൃതർക്കുമായില്ല. സ്വീകരണമൊരുക്കുന്നതിനുള്ള അവകാശം വിദ്യാഭ്യാസവകുപ്പിനാണോ കായികവകുപ്പിനാണോ എന്നതായിരുന്നു തർക്കം. എന്നാണ് ചടങ്ങു നടത്തുകയെന്നു തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.