Friday, July 4, 2025 7:01 pm

കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇത്തവണ കുട്ടികളുടെ മനസ്സിലാണ് പ്രവേശനോത്സവം നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസില്‍ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് വിജയകരമായി നടത്തുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 96 ശതമാനം കുട്ടികള്‍ കേരളത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി കുറച്ചുനാള്‍ കൂടി പൊരുത്തപ്പെടണം. ആദ്യാവസാനം വരെയും ക്ലാസുകളില്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ഗ്രഹിക്കുകയും വേണം. കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. കോവിഡ് മഹാമാരി മാറി വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് വരുവാന്‍ സമീപ ഭാവിയില്‍ത്തന്നെ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ മികവ് 2020 എന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

പി.ടി.എ പ്രസിഡന്റ് എം.എച്ച് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ ജോര്‍ജ് തോമസ്, റവ.സി.വി. സൈമണ്‍, സ്‌കൂള്‍ മാനേജര്‍ പി.ലാലിക്കുട്ടി, വിദ്യാര്‍ത്ഥി പ്രതിനിധി ഫിദാ ഫാത്തിമ, ജോര്‍ജ് ബിനു രാജ്, എച്ച്.എം.ജേക്കബ് എബ്രാഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....