ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കറിനെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി  സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കര്‍ എംബി രാജേഷ് പ്രഖ്യാപിക്കുകയായിരുന്നു.

അടൂരില്‍ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാര്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്. ടി ഗോപാലകൃഷ്ണന്റേയും ടി കെ ദേവയാനിയുടേയും മകനായി 1965 മെയ് 31-ന് ചിറ്റയത്ത് ജനിച്ച കെ ജി ഗോപകുമാര്‍ എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എ ഐ എസ് എഫ് സംസ്ഥാന കമിറ്റിയംഗം, എ ഐ ടി യു സി കൊല്ലം ജില്ലാ സെക്രടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1995-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിറ്റയം, ആദ്യ അവസരത്തില്‍ തന്നെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി.

സംവരണമണ്ഡലമായ അടൂരില്‍ 2011-ലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016-ലും വിജയം ആവര്‍ത്തിച്ചു. ഇത്തവണ വാശിയേറിയ മത്സരത്തിനൊടുവില്‍ 2819 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...