Friday, May 9, 2025 1:55 pm

ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം ; ക്ഷേത്ര ഗോപുരത്തിൽ ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടാൻ വന്നവരെ അടിച്ചോടിച്ച് ഭക്തർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ഡി.വൈ.എഫ്.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശ്രമമെന്ന് റിപ്പോർട്ട്. ക്ഷേത്രവളപ്പിൽ ഡി.വൈ.എഫ്.ഐയുടെ കൊടി തോരണങ്ങൾ കെട്ടണമെന്ന ആവശ്യവുമായി എത്തിയ പ്രവർത്തകർക്ക് കണക്കിന് കൊടുത്ത് ഭക്ത ജനങ്ങൾ. ഡി.വൈ.എഫ്.ഐയുടെ മറവിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റി ആരോപിച്ചു.

ഉത്സവം അലങ്കോലപ്പെടുത്താനായിരുന്നു പ്രവർത്തകരുടെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം. ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച കാര്യത്തിൽ അനുമതി ലഭിച്ചിരുന്നു. ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനമെടുത്ത് എഴുതി ഒപ്പിട്ടത്. അതനുസരിച്ചാണ് ക്ഷേത്ര ഗോപുരങ്ങളിലും സമീപ പ്രദേശങ്ങളിലും തോരണം കെട്ടിയത്. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങൾ വേണ്ടെന്നും ധാരണയുണ്ടായിരുന്നു.

ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും സ്ഥാപിച്ചു. എന്നാൽ, ഇതിനെതിരേ ഡിവൈഎഫ്‌ഐ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയാൽ ഡിവൈഎഫ്‌ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. എന്നാൽ, ഇവർ പോപ്പുലർ ഫ്രണ്ടിനെ സജീവ പ്രവർത്തകരാണ് എന്നാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ മാധ്യമം ‘ദ വയർ’നെ വിലക്കി കേന്ദ്രസർക്കാര്‍ ; വെബ്സൈറ്റ് തടയും

0
ഡൽഹി: ഓൺലൈൻ മാധ്യമം 'ദ വയർ' വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ...

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...