മസ്‌കറ്റ്: കുറഞ്ഞ നിരക്കില്‍ മസ്‌കറ്റിലേക്ക് പറക്കാം, പുതിയ ഓഫറുമായി ഒമാന്‍ എയര്‍ തുടങ്ങിയ നിരവധി പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ ചിലത് വ്യാജ പരസ്യമാണെന്ന് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. ഒമാന്‍ എയര്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയിട്ടില്ല. വ്യാജ പ്രമോഷനുകള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഒമാന്‍ എയറുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് കോംപ്ലിമെന്ററികളും വന്‍ ഇളവില്‍ എയര്‍ലൈന്‍ ടിക്കറ്റുകറ്റുകള്‍ നല്‍കുന്നത്.
യാത്രക്കാരെ പറ്റിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആരും വീഴരുത് ജാഗ്രത പാലിക്കണം എന്നാണ് ഒമാന്‍ എയര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനൗദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഒമാന്‍ എയര്‍ ഒരിക്കലും ടിക്കറ്റ് വില്‍പനയോ പ്രമോഷനുകളോ നടത്തില്ല. എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉള്‍പ്പെടെ പരിശോധിച്ച് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളു. ഒമാന്‍ എയര്‍ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് എന്തെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാട് നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.