ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് മാത്രം ടിക്കറ്റ് എടുക്കണം മുന്നറിയിപ്പുമായി ഒമാന്‍ എയര്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: കുറഞ്ഞ നിരക്കില്‍ മസ്‌കറ്റിലേക്ക് പറക്കാം, പുതിയ ഓഫറുമായി ഒമാന്‍ എയര്‍ തുടങ്ങിയ നിരവധി പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ ചിലത് വ്യാജ പരസ്യമാണെന്ന് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. ഒമാന്‍ എയര്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയിട്ടില്ല. വ്യാജ പ്രമോഷനുകള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഒമാന്‍ എയറുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് കോംപ്ലിമെന്ററികളും വന്‍ ഇളവില്‍ എയര്‍ലൈന്‍ ടിക്കറ്റുകറ്റുകള്‍ നല്‍കുന്നത്.

യാത്രക്കാരെ പറ്റിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആരും വീഴരുത് ജാഗ്രത പാലിക്കണം എന്നാണ് ഒമാന്‍ എയര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനൗദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഒമാന്‍ എയര്‍ ഒരിക്കലും ടിക്കറ്റ് വില്‍പനയോ പ്രമോഷനുകളോ നടത്തില്ല. എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉള്‍പ്പെടെ പരിശോധിച്ച് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളു. ഒമാന്‍ എയര്‍ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് എന്തെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാട് നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിൻ ഓയിൽ അതിവേഗം കുറഞ്ഞു ; എയർഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

0
കൊച്ചി : കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...