ഒമാൻ: ഇന്ന് ഒമാനില്‍ 1,173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,669 പേരാണ് ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 158056 ആയി ഉയര്‍ന്നു.
ഇന്ന് കൊവിഡ് മൂലം 88 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 454 ആയി. ഇതില്‍ 154 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ് എന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 143398 ആയി. 91 ശതമാനമാണ് നിലവില്‍ ഒമാനില്‍ കൊവിഡ് രോഗ മുക്തി നിരക്ക്.