Saturday, April 19, 2025 2:22 pm

ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രംകൂ​ടി​യ കൊ​ടി​മ​രം അ​ടു​ത്ത മാ​സം നാ​ടി​ന് സ​മ​ർ​പ്പി​ക്കും

For full experience, Download our mobile application:
Get it on Google Play

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അ​ൽ ഖു​വൈ​റി​ലെ കൊ​ടി​മ​രം അ​ടു​ത്ത മാ​സം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​സ്‌​ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അഹമ്മദ് അ​ൽ ഹു​മൈ​ദി അ​റി​യി​ച്ചു. മ​സ്‌​ക​ത്തി​ൽ ആ​രം​ഭി​ച്ച ഒ​മാ​നി സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് മാ​നേ​ജ്‌​മെ​ന്റി​ന്റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 10 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന പ​ദ്ധ​തി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. 126 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​കൊ​ടി​മ​രം ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​നി​ർ​മ്മി​ത ഘ​ട​ന​യാ​ണ്. 135 ട​ൺ ഉ​രു​ക്ക് കൊ​ണ്ട് നി​ർ​മി​ച്ച ഇ​തി​ന്റെ പു​റം വ്യാ​സം അ​ടി​ഭാ​ഗ​ത്ത് 2,800 മി​ല്ലീ​മീ​റ്റ​റും മു​ക​ളി​ൽ 900 മി​ല്ലീ​മീ​റ്റ​റു​മാ​ണ്.​

ജി​ൻ​ഡാ​ൽ ഷ​ദീ​ദു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മു​നി​സി​പ്പാ​ലി​റ്റി കൊ​ടി​മ​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​ൻ​ഡാ​ൽ ഗ്രൂ​പ്പി​ന്റെ ഒ​മാ​നി​ലെ ഉ​പ​വി​ഭാ​ഗ​മാ​യ ജി​ൻ​ഡാ​ൽ ഷ​ദീ​ദാ​ണ് ഈ ​സ്മാ​ര​ക പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ ഈ ​സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. 40 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തെ മ​റി​ക​ട​ന്ന് ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​നി​ർ​മ്മി​ത ഘ​ട​ന​യാ​യി അ​ൽ ഖു​വൈ​ർ സ്‌​ക്വ​യ​റി​ലെ കൊ​ടി​മ​രം നി​ല​കൊ​ള്ളും. കൊ​ടി​മ​ര​ത്തി​ലെ ഒ​മാ​നി പ​താ​ക​ക്ക്​ 18 മീ​റ്റ​ർ നീ​ള​വും 31.5 മീ​റ്റ​ർ വീ​തി​യും ഉ​ണ്ടാ​കും. വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് ലൈ​റ്റ് സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. ​ആ​വ​ശ്യ​മാ​യ എ​ൻ​ജി​നി​യ​റി​ങ്​ പ​ഠ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അ​നു​മ​തി​ക​ൾ നേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് അ​ൽ ഖു​വൈ​ർ സ്‌​ക്വ​യ​ർ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 18,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നി​ര​വ​ധി വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ക്കു​ക.

പ​ച്ച​പ്പ് നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ, ഈ​ത്ത​പ്പ​ന​ക​ൾ, ന​ട​പ്പാ​ത, സൈ​ക്ലി​ങ്​ പാ​ത​ക​ൾ, ഔ​ട്ട്‌​ഡോ​ർ ആ​ർ​ട്ട്‌​സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് എ​ക്‌​സി​ബി​ഷ​ൻ, സ്‌​കേ​റ്റ് പാ​ർ​ക്ക്, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യു​ക്ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കൊ​ടി​മ​ര​ത്തി​നൊ​പ്പ​മു​ള്ള ഇ​ത​ര പ​ദ്ധ​തി​ക​ളാ​ണ്. ശു​ചി​മു​റി​ക​ൾ, 107 സ്ഥ​ല​ങ്ങ​ളു​ള്ള പാ​ർ​ക്കി​ങ്​ സ്ഥ​ലം തു​ട​ങ്ങി​യ പൊ​തു സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ഉ​ണ്ട്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​ശ്ര​മ​ത്തി​നും ഔ​ട്ട്‌​ഡോ​ർ സ്‌​പോ​ർ​ട്‌​സി​നു​മു​ള്ള സ​ങ്കേ​ത​മാ​യി മ​സ്‌​ക​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഈ ​സ്ഥ​ലം മാ​റും. ഒ​മാ​ന്റെ വി​ഷ​ൻ 2040 ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യു​ള്ള പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​മാ​ണ് ഈ ​പ​ദ്ധ​തി​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യും മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും മു​ൻ​നി​ര ഇ​രു​മ്പ്, ഉ​രു​ക്ക് ഉ​ൽ​പ്പാ​ദ​ക​രാ​യ ജി​ൻ​ഡാ​ൽ ഷെ​യ്ഡ് അ​യ​ൺ ആ​ൻ​ഡ് സ്റ്റീ​ൽ എ​ന്നി​വ​ക്കു​മി​ട​യി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​ക്ക് പി​റ​കി​ലു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷീര കര്‍ഷകരെ കാണാനില്ല ; വൈക്കോൽ പാടത്തുതന്നെ ഉപേക്ഷിക്കുന്നു

0
ചെങ്ങന്നൂർ : അപ്പർ കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുമ്പോൾ പാടശേഖരങ്ങളിൽ വൈക്കോൽ വേണ്ടാതായി....

കോ​ട്ട​യ​ത്ത് ക​ട​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പ​ക മോ​ഷ​ണം

0
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​പ​രി​സ​ര​ത്ത് ചു​ങ്കം, മ​ള്ളൂ​ശേ​രി, എ​സ്എ​ച്ച് മൗ​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ക​ളി​ലും...

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് യു ഡി എഫ് കടന്നിട്ടില്ല ; വി ഡി സതീശന്‍

0
കൊച്ചി: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് യു ഡി എഫ് കടന്നിട്ടില്ലെന്ന് പ്രതിപക്ഷ...

ഡൽഹിയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

0
ഡൽഹി: ഡൽഹിയില്‍ ഭൂചലനം. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും. റിക്ടര്‍ സ്‌കെയിലില്‍...