നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് യു ഡി എഫ് കടന്നിട്ടില്ല ; വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് യു ഡി എഫ് കടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി.എസ് ജോയിയുടെ പേര് ആദ്യഘട്ടത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞുവെങ്കിലും കോണ്‍ഗ്രസ് അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലുവയില്‍ പറഞ്ഞു. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ വീണ്ടും തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ പി വി അന്‍വര്‍ നേരിട്ട് കണ്ട് ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം നാളെ നിലമ്പൂരില്‍ ചേരും. പി വി അന്‍വര്‍ തന്റെ പരമ്പരാഗത രാഷ്ട്രീയ വൈരിയായ ആര്യാടന്‍ ഷൗക്കത്തിനെതിരേ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്ക്കുന്നതിനു മുമ്പേ ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും തോല്‍ക്കുമെന്നാണ് പി വി അന്‍വറിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. പി വി അന്‍വര്‍ ഇക്കാര്യം വിവിധ നേതാക്കളെ നേരിട്ട് കണ്ട് ധരിപ്പിച്ചിട്ടുണ്ട്. മലപ്പുറം ഡി സി സി അധ്യക്ഷന്‍ വിഎസ് ജോയിയെ മത്സരിപ്പിയ്ക്കണമെന്നാണ് പി വി അന്‍വര്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പായി യു ഡി എഫ് പ്രവേശനം നല്‍കണമെന്ന് പി വി അന്‍വറിന്റെ ആവശ്യവും യു ഡി എഫ് പരിഗണിച്ചില്ല. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...