ലണ്ടന്‍ : ലോകത്തിലെ ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ ആഴ്ച മുതല്‍ ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകള്‍ നല്‍കാനിരിക്കെയാണ് ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന യുകെയില്‍ ഏപ്രില്‍ അവസാനത്തോടെ 25000നും 75000നും ഇടയില്‍ മരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന പഠനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ 35ആയി. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ആളിനാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്തിലെ ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ സ്ഥിരീകരിച്ചു
RECENT NEWS
Advertisment