താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പനംതോട്ടത്തില്‍ നൗഷാദിന് എതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. പോലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വീട്ടില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ലഹരിക്കടിമയായ നൗഷാദിന്റെ ക്രൂരമര്‍ദനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മകളെയും കൊണ്ട് നസ്ജ വീടു വിട്ടിറങ്ങുകയായിരുന്നു.

നൗഷാദിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിരുന്നു. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി താമരശ്ശേരി പോലീസിന് മൊഴി നല്‍കിയിരുന്നു. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാള്‍ ആക്രമിച്ചു. ഇതില്‍ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായി മര്‍ദനത്തിനിരയായ നസ്ജയെ നാട്ടുകാര്‍ കണ്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് മുന്‍പും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നാണ് നസ്ജ പോലീസിന് നല്‍കിയ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...