മുംബൈ : രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ വ്യാപനം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാതലമുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 20 ആയി. കോവിഡ് സാവചര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 41 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും.