ഭാര്യയുടെ പേര് മാറ്റത്തിനും ആര്‍ഭാടമില്ലാത്ത വിവാഹത്തിനും കാരണം വെളിപ്പെടുത്തി തേജസ്വി

For full experience, Download our mobile application:
Get it on Google Play

പട്ന : ആഡംബരമില്ലാതെ വിവാഹം നടത്തിയതിന്റേയും ഭാര്യയുടെ പേര് മാറ്റിയതിന്റേയും കാരണം വെളിപ്പെടുത്തി ബിഹാർ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. നീണ്ടകാലമായി സുഹൃത്തായിരുന്ന റേച്ചൽ ഗൊഡീഞ്ഞോയെ ഡൽഹിയിൽ വെച്ച് വിവാഹം കഴിച്ച ശേഷം കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ശേഷമായിരുന്നു പ്രതികരണം. ഭാര്യ റേച്ചലിന്റെ പേര് രാജശ്രീ എന്ന് പുനർനാമകരണം ചെയ്തത് ബിഹാറിലെ ജനങ്ങൾക്ക് എളുപ്പത്തിൽ വിളിക്കാൻ വേണ്ടിയാണെന്നും തേജസ്വി പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് നിന്ന അമ്മാവൻ സാധു യാദവിന്റെ നടപടിയെക്കുറിച്ചും തേജസ്വി പ്രതികരിച്ചു. അമ്മാവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾക്ക് തയ്യാറല്ലെന്നും ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നുമായിരുന്നു പ്രതികരണം. ഇത്തരത്തിൽ ജാതി മത ചിന്താഗതികൾ യുവാക്കളിൽ ഇല്ലെന്നും അത്തരം കാര്യങ്ങളെ വേർതിരിവായി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും തേജസ്വി പറഞ്ഞു.

ഡൽഹിയിൽ വെച്ച് വളരെ ലളിതമായി വിവാഹം നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വി.ഐ.പികളെ പങ്കെടുപ്പിക്കുന്ന ചടങ്ങായാൽ അവരെ സ്വീകരിക്കുന്നതിനും മറ്റുമായി ഒരുപാട് സമയം മാറ്റിവയ്ക്കേണ്ടി വരും. രണ്ട് കുടുംബങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങാകുമ്പോൾ ഇരു വീട്ടുകാർക്കും കൂടുതൽ അടുക്കാനും പരസ്പരം മനസ്സിലാക്കാനും കഴിയും. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക എന്ന ഉദ്ദേശവും അതിഥികളുടെ എണ്ണം കുറച്ചതിന് പിന്നിലുണ്ട്. അതേസമയം ബിഹാറിൽ ഒരു വിവാഹ സൽക്കാരം പദ്ധതിയിട്ടിട്ടുണ്ട്. വീട്ടുകാർ കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. സഹോദരൻ തേജ് പ്രതാപിന്റെ വിവാഹ ചടങ്ങിന് ലാലുവിനെ സ്നേഹിക്കുന്ന നിരവധിപേർ ഒഴുകിയെത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. അമ്മാവൻ സാധു യാദവ് കാരണം ലാലു പ്രസാദ് യാദവിന് ഒരുപാട് ചീത്തപ്പേര് കേൾക്കേണ്ടിവന്നുവെന്ന് തോജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...