ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാനൂര്‍ : പാറാട് ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയില്‍ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകന്‍ അന്‍ഷിദ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറാട് – കുന്നോത്ത്പറമ്ബില്‍ റോഡിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ റോഡരികിലെ ചരലില്‍പ്പെട്ട് തെന്നി വീണ് സമീപത്തെ മതിലില്‍ തലയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ : അര്‍ഷിദ, അയ്ദിന്‍. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാക്യാര്‍ക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...