വ്യക്തിഗത വിവരങ്ങള്‍ ചോരും ; ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ഐ.ടി വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട് – ഇൻ) വ്യക്തമാക്കി. സ്ക്രീനിന്റെ മുകളിൽ വലതുവശത്തായി വരുന്ന അപ്ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേർഷനിലേക്ക് മാറാവുന്നതാണ്. ഗൂഗിൾ ക്രോം ബ്രൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഈ പ്രശ്നങ്ങൾ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തിൽ നുഴഞ്ഞുകയറി അക്രമികൾക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തി മാൽവെയറുകൾ നിക്ഷേപിക്കാനുമാകും.

ഈ സാഹചര്യത്തിലാണ് ഗൂഗിൾ പുതിയ അപ്ഡേറ്റ് ഇറക്കിയത്. പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ഐ.ടി വകുപ്പും ഗൂഗിളും ഉപയോക്താക്കൾക്ക് നിർദേശം നൽകി. പുതിയ അപ്ഡേറ്റിന് 22 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇവയിൽ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേനിന്നുള്ള ഗവേഷകരാണെന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...