കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ മൂലം വീണ്ടും അണുബാധയ്ക്ക് സാധ്യത മൂന്ന് മടങ്ങ് അധികം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ഗവേഷണത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. പല രാജ്യങ്ങളും ഒമിക്രോണിനെ ചെറുക്കാനായി യാത്രാ നിയന്ത്രണങ്ങള്‍ അടക്കം ഏര്‍പ്പെടുത്തി കഴിഞ്ഞു. ഇതിനിടെ കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ മൂന്ന് മടങ്ങ് വര്‍ധിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ഡിഎസ്‌ഐ-എന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എപ്പിഡമോളജിക്കല്‍ മോഡലിങ്ങിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

മുന്‍ അണുബാധകളില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവ് ഒമിക്രോണിന് കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. നവംബര്‍ 21നാണ് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണ്‍ എന്ന B.1.1.529 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു ശേഷം ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും രാജ്യം നാലാം കോവിഡ് തരംഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പ്രതിരോധ ശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് വൈറസ് ഇത്തരത്തില്‍ വര്‍ധിപ്പിച്ചു കൊണ്ടിരുന്നാല്‍ ഗവണ്‍മെന്റുകള്‍ക്ക് ഭാവിയിലെ തരംഗ സാധ്യതകളെ പ്രവചിക്കാന്‍ സാധിക്കാതെ വരുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കാരണം മുന്‍പ് അണുബാധ ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് കൈവന്ന പ്രതിരോധ ശക്തിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം കണക്കുകൂട്ടലുകള്‍ നടത്തുന്നത്.

ഈ ഘട്ടത്തില്‍ ഒമിക്രോണ്‍ അണുബാധയുടെ തീവ്രതയെ പറ്റി ഒന്നും പറയാനാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അതേ സമയം വാക്‌സീനുകള്‍ മുന്‍ വകഭേദങ്ങള്‍ക്കെതിരെ പ്രകടിപ്പിച്ച കാര്യക്ഷമത ഒമിക്രോണിനെതിരെയും പുറത്തെടുക്കുമെന്ന് പഠനറിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും വരെ കൂട്ടം ചേരലുകള്‍, പ്രത്യേകിച്ച് അകത്തളങ്ങളിലുള്ളവ ഒഴിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...