കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവികാരം അതിശക്തമാണെന്നതാണ് ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം യുഡിഎഫ് ആണെന്നും അതിനാല്‍ ശരിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഭരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങള്‍ക്ക് കടക വിരുദ്ധമായാണ് ഭരണം നടക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധന, പാചക വില വര്‍ധന എന്നിവയെല്ലാം ഉമ്മന്‍ ചാണ്ടി എണ്ണി പറഞ്ഞു. എന്തുചെയ്യാം എന്ന വിചാരമാണ് കേന്ദ്രത്തിനുള്ളതെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വില കുത്തനെ കൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.