പോ​ളി​ങ്ങ് ബൂ​ത്താ​യി നി​ശ്ച​യി​ച്ചി​രു​ന്ന സ്കൂ​ളി​ലെ സീ​ലി​ങ് ത​ക​ര്‍​ന്നു ; ഒഴിവായത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ: പോ​ളി​ങ്ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തും മുന്‍പ് പോ​ളി​ങ്ങ് ബൂ​ത്താ​യി നി​ശ്ച​യി​ച്ചിരു​ന്ന സ്കൂ​ളി​ലെ സീ​ലി​ങ് ത​ക​ര്‍​ന്നു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ 21ാം വാ​ര്‍​ഡി​ലെ പോ​ളി​ങ് ബൂ​ത്താ​യി നി​ശ്ച​യി​ച്ച തൃ​ക്ക​ള​ത്തൂ​ര്‍ എ​ല്‍.​പി സ്കൂ​ളി​ലെ സീ​ലി​ങാ​ണ് ത​ക​ര്‍​ന്ന​ത്.

ഇ​തോ​ടെ മേ​ല്‍​ക്കൂ​ര​യും അ​വ​ശേ​ഷി​ക്കു​ന്ന സീ​ലി​ങ്ങും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ബൂ​ത്ത് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നെ​ങ്കി​ലും സീ​ലി​ങ് പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ചു നീ​ക്കി ബൂ​ത്ത് ഇ​വി​ടെ ത​ന്നെ സ​ജ്ജീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ഒ​രു വ​ര്‍​ഷം മുന്‍പാണ്‌ സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ചെ​ല​വ​ഴി​ച്ച്‌ സീ​ലി​ങ്ങും മേ​ല്‍​ക്കൂ​ര​യും ന​വീ​ക​രി​ച്ച​ത്. സീ​ലി​ങ് പൊ​ളി​ഞ്ഞു വീ​ണ​ത് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​ഴി​മ​തി​യും ആ​ണെ​ന്ന് എ​ല്‍.​ഡ‍ി.​എ​ഫും പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന സീ​ലി​ങ് പൊ​ളി​ഞ്ഞു വീ​ണ​തി​നു പി​ന്നി​ല്‍ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​വും ദു​രൂ​ഹ​ത​യും ഉ​ണ്ടെ​ന്ന് യു.​ഡി.​എ​ഫും
ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ഴി​മ​തി ഉ​ണ്ടെ​ങ്കി​ല്‍ അ​തും പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും വാ​ര്‍​ഡ്​ അം​ഗ​മാ​യ എം.​സി. വി​ന​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ര്‍​മാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ സ്കൂ​ളി​ല്‍ വോ​ട്ടെ​ടു​പ്പ്​ ന​ട​ത്താ​വൂ എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ എ​ല്‍.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ സു​ശീ​ല നീ​ല​ക​ണ്ഠ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ആ​ര്‍.​ഡി.​ഒ​ക്ക്​ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ബൂ​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സീ​ലി​ങ് പൊ​ളി​ച്ചു നീ​ക്കി ഇ​വി​ടെ ത​ന്നെ ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...